കര്‍ണാടക എം.പിയും നടിയുമായ സുമലത ബി.ജെ.പിയില്‍ ചേര്‍ന്നേക്കും, നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക എംപിയും നടിയുമായ സുമലത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപി നേതാക്കളുമായി തര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മാണ്ഡ്യ എംപിയായ സുമലത ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് 2019ല്‍ ജയിച്ചത്.

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ എംഎച്ച് അംബരീഷിന്റെ ഭാര്യയാണ് സുമലത. മാണ്ഡ്യയിലെ എംപിയായിരുന്നു അദ്ദേഹം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതായി സുമലത പറഞ്ഞിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ല എന്നായിരുന്നു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കാണെന്ന സൂചനകള്‍ പുറത്ത് വരുന്നത്.

സുമലത ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞത്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മറ്റ് നിരവധി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം ചേരും. പ്രത്യേകിച്ചും നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന്റെയും ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന്റെയും പശ്ചാത്തലത്തില്‍ നിരവധി പേര്‍ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

2019ലെ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് കോണ്‍ഗ്രസ് മാണ്ഡ്യ സീറ്റ് വിട്ടുനല്‍കിയിരുന്നു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സുമലത സ്വതന്ത്രയായി മത്സരിച്ചത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ 1,25,876 വോട്ടുകള്‍ക്കാണ് സുമലത പരാജയപ്പെടുത്തിയത്.

മെയ് മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സുമലതയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അമിത് ഷാ വരുന്നതിന് പിന്നാലെ സുമലതയുടെ പാര്‍ട്ടി അംഗത്വം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കര്‍ണാടക നേതൃത്വം വ്യക്തമാക്കിയത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ