ഇനിയെങ്കിലും കണക്ക് സൂക്ഷിക്കണം; സിബിഐ റെയ്ഡിനെ പരിഹസിച്ച് കാർത്തി ചിദംബരം

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും നടത്തുന്ന സിബിഐ റെയ്ഡിനെ പരിഹസിച്ച് കാർത്തി ചിദംബരം രംഗത്ത്. ചെന്നൈ, മുംബൈ, ഒഡീഷ, ഡൽഹി, എന്നിവിടങ്ങളിലെ വീടുകളിലും ഓഫീസികളുമായി ഏഴിടത്താണ് ഇന്ന് റെയ്ഡ് നടന്നത്. എത്രവട്ടം സിബിഐ റെയ്ഡ് നടത്തിയതെന്ന് തനിക്ക് അറിയില്ലന്നും ഇനിയെങ്കിലും റെയ്ഡിന്റെ കണക്ക് സൂക്ഷിക്കണമെന്നും കാർത്തി ചിദംബരം പരിഹസിച്ചു.

കാർത്തി ചിദംബരന്റെ വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് സിബിഐ റെയ്ഡ് നടത്തുന്നത് 2010-14 കാലഘട്ടത്തിലെ വിദേശ ഇടപാടുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ പഞ്ചാബിലെ ഒരു പവർ പ്രൊജക്ടിലേക്ക് 250 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് എം.പി കൂടിയായ കാർത്തി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് സിബിഐ പറയുന്നു.

ഏഴംഗ ഉദ്യോഗസ്ഥ സംഘമാണ് രാവിലെ 7.30ന് പരിശോധനയ്‌ക്കെത്തിയത്. ആ സമയത്ത് കാർത്തി ചിദംബരം വീട്ടിൽ ഉണ്ടായിരുന്നില്ലന്ന്. അദ്ദേഹത്തിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി പി .ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയയ്ക്ക് 305 കോടി രുപയുടെ വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ ക്ലിയറൻസ് നൽകിയതുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്. 2017 മേയ് 15ന് അഴിമതി കേസ് രജിസ്റ്റർ ചെയ്യുകയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിനും കേസെടുക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരിയിൽ കാർത്തി ചിദംബരം അറസ്റ്റിലായി. മാർച്ചിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ചിദംബരവും അറസ്റ്റിലായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം