ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ഒമര്‍ അബ്ദുള്ള

കശ്മീരില്‍ നിര്‍ണായക തീരുമാനം വന്നേക്കാമെന്ന സൂചനകള്‍ക്കിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്.

താനും മറ്റു നേതാക്കളും വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെ ജനങ്ങളോട് നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് തനിക്ക് യാതൊരു ധാരണയില്ലെന്നും പക്ഷേ, ഇതൊന്നും നല്ല ലക്ഷണമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഊഹിക്കാന്‍ കഴിയാത്ത നിലയിലുള്ള പീഡനമാണ് നിലവില്‍ ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യ ഉണരണമെന്നുമായിരുന്നു പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. ജമ്മുകശ്മീരിലെ ജനങ്ങളുടെ വായ്മൂടി കെട്ടിയിരിക്കുകയാണെന്നും ലോകം ഇത് കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അതിനിടെ, കശ്മീരില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയെന്നായിരുന്നു നിലവിലെ സംഭവവികാസങ്ങളോട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ പ്രതികരണം. ബി.ജെ.പി. അനുഭാവിയും മോദിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?