'ദേശവിരുദ്ധ പോസ്റ്റ്' : കാശ്മീരിൽ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ‘ദി കശ്മീർ വാല’ എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഫഹദ് ഷായാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

‘തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നതും രാജ്യത്തെ നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണ് പോസ്റ്റുകള്‍. ചില ഫെയിസ്ബുക്ക് ഉപയോക്താക്കള്‍, വാര്‍ത്താപോര്‍ട്ടലുകളും ദേശവിരുദ്ധമായ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നുണ്ട്. ഇത് ക്രമസമാധാനത്തേയും നിയമപരിപാലനത്തെയും ബാധിക്കുന്നു’ പുല്‍വാമ പോലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത ഫഹദ് ഷാ ഇപ്പോള്‍ റിമാന്‍ഡിലാണ്.

അതേസമയം ഫഹദിന്റെ അറസ്റ്റിനെ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി അപലപിച്ചു.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി മാറുകയാണ്. ഫഹദിന്റെ പത്രപ്രവര്‍ത്തനം സ്വയം സംസാരിക്കുന്നതും ഇന്ത്യന്‍ സര്‍ക്കാരിന് അപ്രാപ്യവുമായ അടിസ്ഥാന യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതുമാണ്. ഇനി എത്ര ഫഹദുമാരെ നിങ്ങള്‍ അറസ്റ്റ് ചെയ്യും- ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?