കാവേരി ബന്ദിൽ സ്തംഭിച്ച് കർണാടക; ദേശീയപാതകൾ ഉപരോധിച്ച് സമരക്കാർ, 44 വിമാന സർവീസുകൾ റദ്ദാക്കി

കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ കർണാടകയിൽ ജനജീവിതം സ്തംഭിച്ചു. കാവേരി ജല തർക്ക വിഷയത്തിൽ കർഷക സംഘടനകൾ ഉൾപ്പടെ വിവിധ സംഘടനകൾ അണിചേർന്ന ‘കർണാടക ഒക്കൂട്ട’യാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബെംഗളൂരുവിൽ കടകമ്പോളങ്ങൾ, സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവിൽ സർക്കാർ ബന്ദിനെ നേരിടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രത്തിൽ ചെരുപ്പ് മാലയിട്ടും ആദരാഞ്ജലി അർപ്പിച്ചുമാണ് മിക്കയിടങ്ങളിലും പ്രതിഷേധം. തമിഴ്‌നാട് അതിർത്തിയായ അത്തിബലെയിൽ തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങൾ കന്നഡ സംഘടനകൾ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച കന്നഡ രക്ഷണ വേദികെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്‌മംഗഗളുരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുടെ കോലം കത്തിച്ചു.

ബംഗളുരുവിൽ നിന്നുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. മുബൈ, മംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികൾ നടക്കുകയാണ്. മൈസൂർ, മണ്ടിയ, ബെലഗാവി എന്നിവിടങ്ങളിൽ ദേശീയപാതകൾ സമരക്കാർ ഉപരോധിക്കുന്നുണ്ട്.

തലസ്ഥാനത്തു ബന്ദ് അനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും എവിടെയും വഴി തടഞ്ഞുള്ള സമരമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. പൊതു ഗതാഗത സർവീസുകൾ ഉണ്ടെങ്കിലും വിദ്യാഭ്യാസ-ഐടി സ്ഥാപനങ്ങൾ നേരത്തെ അവധി പ്രഖ്യാപിച്ചതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണ്. മെട്രോ സർവീസുകളും തടസമില്ലാതെ നടക്കുന്നുണ്ട്.

അനിഷ്ടസംഭവങ്ങൾ തടയാൻ ബംഗളുരുവിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ ദ്രുതകർമസേനയുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിനുള്ള ജലവിഹിതം വിട്ടു നല്കരുതെന്നാവശ്യപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത് . 5000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നൽകണമെന്നാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദേശം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം