Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

‘ഞാനൊരു പാവം മനുഷ്യനാണ്, എന്റെ കയ്യില്‍ തോക്കില്ല, എന്റെ ജനങ്ങളുടെ പിന്തുണ മാത്രമാണ് എനിക്കുള്ളത്’ ഗവര്‍ണറുടെ വസതിയില്‍ കെജ്‌രിവാള്‍ പ്രതിഷേധം തുടരുന്നു

, 8:14 pm

തുടര്‍ച്ചയായി മൂന്നാം ദിവസവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും മൂന്ന് മന്ത്രിമാരും ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ഭായിജാലിന്റെ ഔദ്യോഗിക വസതിയിലെ  സന്ദര്‍ശക മുറിയില്‍ കഴിയുകയാണ്. ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ​മാ​രെ ശി​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള സ​ർ​ജി​ക്ക​ൽ‌​സ്ട്രൈ​ക്കാ​ണ് ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജിരി​വാ​ൾ പറഞ്ഞു. പൊ​തു​സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നടപടിയെടുക്കാന്‍, ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് താ​ൻ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം  എ​ൻ​ഡി​ടി​വി​യോട് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി കെജിരി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യി എ​ന്നി​വ​രാ​ണ് ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ഭായിജാലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ് നി​വാ​സി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്. നാ​ലു പേ​രും ക​ഴി​ഞ്ഞ മൂ​ന്നു രാ​ത്രി​യി​ലും ഭായിജാ​ലി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ൽ ത​ന്നെ​യാ​ണ്. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ അവി​ടം വി​ടി​ല്ലെ​ന്നാ​ണ് കെജി​രി​വാ​ളി​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും നി​ല​പാ​ട്.

ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അം​ശു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​ക​ളി ൽ​നി​ന്നു നാ​ലു മാ​സ​മാ​യി വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും ‌മ​ന്ത്രി​മാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ഭായി​ജാ​ലി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​പ​യോ​ഗി​ച്ച്  തന്റെ സ​ർ​ക്കാ​രി​നെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് കെജിരിവാള്‍ ആരോപിക്കുന്നു.

‘ഭായി​ജാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ സ്വീ​ക​ര​ണ മു​റി വ​ള​രെ ചെ​റു​താ​ണ്. ഉ​റ​ങ്ങാ​ൻ ഇ​വി​ടെ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഒ​രു​ക്കി​യി​ട്ടു​മി​ല്ല. സോ​ഫ​യി​ലാ​ണ് നാ​ലു പേ​രും ക​ഴി​ഞ്ഞ മൂ​ന്നു രാ​ത്രി​യും പ​ക​ലും ക​ഴി​ച്ചു​കൂ​ട്ടി​യ​ത്’. എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാ​ണി​തെ​ന്നും കെ​ജി​രി​വാ​ൾ  പ​റ​ഞ്ഞു.

കെജിരിവാളും കൂട്ടരും തനിക്കെതിരെ തോക്ക് ചൂണ്ടുകയാണെന്ന ലെഫ്റ്റനന്റ് ഗവര്‍ണറിന്റെ പ്രസ്താവനയെക്കുറിച്ച് കെജിരിവാള്‍ പറഞ്ഞത് ഇങ്ങനെ ‘ ഞാനൊരു പാവം മനുഷ്യനാണ്, എന്റെ കയ്യില്‍ തോക്കില്ല, എന്റെ ജനങ്ങളുടെ പിന്തുണ മാത്രമാണ് എനിക്കുള്ളത്.ഞാന്‍ പറയുന്നത് കേള്‍ക്കുന്നത് വരെ ഞാനിവിടം വിട്ടു പോകില്ല ‘

 

Advertisement