ലോക്‌സഭ തിരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ എല്‍ഡിഎഫിനെന്ന് കെജരിവാള്‍. സംസ്ഥാന ഘടകത്തിന്റെ നിലപാടിന് വിപരീതമായാണ് കെജരിവാളിന്റെ തീരുമാനം. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി
സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
എഎപി സംസ്ഥാന ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
സംസ്ഥാന ഘടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം ഇല്ലാതെയാണെന്ന് ദേശീയ നേതൃത്വം പറഞ്ഞു. ഈ തീരുമാനം എടുത്തത് എങ്ങിനെയെന്ന് വിശദീകരിക്കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.
മലപ്പുറത്ത് എല്‍ഡിഎഫിനും മണ്ഡലങ്ങളില്‍ യുഡിഎഫിനുമായിരുന്നു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്, വയനാട്, വടകര, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന് ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചത്.