ഡല്‍ഹി മെട്രോയുടെ പുതിയ പാത ഉദ്ഘാടനത്തിന് മോദിയും യോഗിയും, മുഖ്യമന്ത്രി കെജ്‌രിവാളിനെ ഒഴിവാക്കി

ൈഡ്രവറില്ലാതെ മെട്രോ റെയില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ഡല്‍ഹിമെട്രോയുടെ “മജന്ത” ലൈനിന്‍റെ
ഉദ്ഘാടനച്ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ക്ഷണമില്ല.  ഉത്തര്‍പ്രദേശ് – ഡല്‍ഹി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിക്കുകയും കേജ് രി വാളിനെ തഴയുകയും ചെയ്തതാണ് പുതിയ വിവാദം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിലാണ് അരവിന്ദ് കേജ്‌രിവാളിന് ക്ഷണമില്ലാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്യുന്നത്.

ഉത്തര്‍പ്രേദേശിനെയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന പാത ക്രിസ്മസ് ദിനത്തിലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടും കെജ് രി വാളിനെ ചടങ്ങിന്  ക്ഷണിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കേണ്ടത് നഗര വികസന മന്ത്രാലയവും യുപി സര്‍ക്കാരുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുതിയ പാത ഡ്രൈവറില്ലാതെ  സര്‍വീസ് നടത്താന്‍ പര്യാപ്തമാണെങ്കിലും ആദ്യ മൂന്നുവര്‍ഷം ട്രയിനില്‍ ൈഡ്രവര്‍മാരുണ്ടാകും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈന്‍. ഇതില്‍ 12.64 കിലോമീറ്ററുള്ള ആദ്യ ഘട്ടമാണ് 25നു തുറക്കുന്നത്.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്