സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്രമോദിയെ ക്ഷണിച്ച്‌ അരവിന്ദ് കെജ്‌രിവാൾ

ഫെബ്രുവരി 16 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി പാർട്ടി മുതിർന്ന നേതാവ് ഗോപാൽ റായ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് ഏഴ് ഡൽഹി എംപിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബിജെപി എം‌എൽ‌എമാരെയും ക്ഷണിച്ചു. മറ്റ് മുഖ്യമന്ത്രിമാരോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളോ പരിപാടിയുടെ ഭാഗമാകില്ല, കാരണം ഇത് ഡൽഹി മാത്രം കേന്ദ്രീകരിച്ചുള്ള ചടങ്ങായിരിക്കും എന്ന് ഗോപാൽ റായ് പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളായി വേഷമിട്ട് ജനങ്ങളുടെ ഹൃദയം കവർന്ന “ബേബി മഫ്‌ളർമാൻ” അവ്യാൻ തോമറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു പ്രത്യേക ക്ഷണിതാവായിരിക്കും.

തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണമെന്ന് പത്രങ്ങളിലെ ഒന്നാം പേജ് പരസ്യത്തിലൂടെ കെജ്‌രിവാൾ ഡൽഹി ജനതയോടും അഭ്യർത്ഥിച്ചു.

ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 62 ലും ആം ആദ്മി പാർട്ടി വിജയിച്ചതിന് ശേഷം തുടർച്ചയായ മൂന്നാം തവണയും 51 കാരനായ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയാകും. ബാക്കി എട്ട് നിയമസഭാ സീറ്റുകളും ബിജെപി നേടി.

ഞായറാഴ്ച രാവിലെ 10 ന് രാംലീല മൈതാനത്ത് മന്ത്രിസഭയ്‌ക്കൊപ്പം കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം