ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.
“പുറത്ത് നിന്ന് ആളുകള്‍ ഡല്‍ഹിയിലേക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ച് അറസ്റ്റുകള്‍ നടത്തണം. സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം” കെജ്രിവാള്‍ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Read more
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.