ഡല്‍ഹിയിലെ സംഘര്‍ഷം: പ്രശ്‌നമുണ്ടാക്കുന്നത് പുറത്തു നിന്ന് വരുന്നവര്‍; അതിര്‍ത്തി അടക്കേണ്ടി വരുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.

“പുറത്ത് നിന്ന് ആളുകള്‍ ഡല്‍ഹിയിലേക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ച് അറസ്റ്റുകള്‍ നടത്തണം. സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം” കെജ്രിവാള്‍ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു