കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്; മലപ്പുറം ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 നാണ്. നാമനിര്‍ദ്ദേശം നൽകാനുള്ള അവസാന ദിനം മാർച്ച് 19. സൂക്ഷ്മ പരിശോധന മാർച്ച് 20 നാണ്. നാമനിര്‍ദ്ദേശം പിൻവലിക്കാനുള്ള തീയതി മാർച്ച് 22 നാണ്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

ഇതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറയാണ് പ്രഖ്യാപനം നടത്തിയത്. തീയതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു.

80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട് ഉണ്ടാവും. കേരളത്തിൽ ആകെ 40,771 പോളിംഗ് ബൂത്തുകൾ. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി. അഞ്ച് സംസ്ഥാനങ്ങളിലായി 2.7 ലക്ഷം പോളിംഗ് ബൂത്തുകൾ ഉണ്ടാവും. 18.86 കോടി വോട്ടർമാരാണ് ഉള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. പത്രിക നൽകാൻ സ്ഥാനാർത്ഥികൾക്കൊപ്പം രണ്ട് പേർ മാത്രമേ പാടുള്ളൂ. വീട് കയറി ഉള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂ. തിരഞ്ഞെടുപ്പിനായി ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. ദീപക് മിശ്ര ഐ.പി.എസ് കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരിക്കും. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുക. വോട്ടെണ്ണൽ മേയ് രണ്ടിന് തന്നെ. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമായി നടത്തും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ തീയതികളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിന്. പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രിൽ ആറിനായിരിക്കും തിരഞ്ഞെടുപ്പ്. അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. രണ്ടാം ഘട്ടം ഏപ്രിൽ 1നും മൂന്നാം ഘട്ടം ഏപ്രിൽ 6നും നടക്കും. മേയ് 2നായിരിക്കും വോട്ടെണ്ണൽ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം