Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കേരളത്തിന് തായ്‌ലാന്‍ഡില്‍നിന്ന് സാമ്പത്തിക സഹായമെത്തും; ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തായ് അംബാസിഡര്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

, 8:13 pm

കേരളത്തിന് തായ്‌ലാന്‍ഡില്‍നിന്ന് സാമ്പത്തിക സാഹായമെത്തും. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് കേന്ദ്രം തടഞ്ഞിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തായ് കമ്പനികള്‍ വഴിയാണ് സഹായമെത്തുക. തായ്‌ലന്‍ഡ് അംബാസിഡര്‍ ചുതിന്‍ടോണ്‍ സാം ഗോംഗ്സാക്ദി ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ആദ്യം തായ് ഗവണ്‍മെന്റ് തലത്തില്‍ സഹായം വാഗ്ദാനം ചെയ്തു. അത് വളരെ മര്യാദയോടെ തന്നെ ഇന്ത്യ നിരസിക്കപ്പെട്ടു. പിന്നീട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ വഴി കേരള സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്നായി. എന്നാല്‍ ചടങ്ങില്‍ അംബാസഡര്‍ പങ്കെടുപ്പിക്കരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും’ ചുതിന്‍ടോണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

ധനസഹായം പ്രഖ്യാപിച്ച കമ്പനികള്‍ കേരള ഹൗസിലെ റെസിഡന്റ് കമ്മീഷണര്‍ക്ക് സഹായം കൈമാറാനുള്ള ചടങ്ങില്‍ തായ്‌ലന്റ് അംബാസിഡറെയും വിളിച്ചു. എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളായാലും ചടങ്ങില്‍ അംബാസിഡര്‍ പങ്കെടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ഈ ഉപദേശം വ്യക്തമാക്കുന്ന കത്തും അംബാസിഡര്‍ പുറത്തുവിട്ടിട്ടുണ്ട്.

പ്രളയസമയത്തു തന്നെ തായ്‌ലാന്‍ഡ് സഹായം വാഗ്ദാനം ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ അത് നിരസിക്കുകയും ചെയ്തിരുന്നു. കേരള പ്രളയ ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെന്ന് ഓഗസ്റ്റ് 22ന് അംബാസഡര്‍ ട്വീറ്റ് ചെയ്തിരുന്നു. തായ്‌ലന്‍ഡിന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് അന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

Advertisement