തമിഴ്‌നാടിന് കൈത്താങ്ങുമായി കേരളം; പ്രളയ ബാധിതര്‍ക്കായുള്ള ആദ്യ ലോഡിൽ 250 കിറ്റുകൾ അയച്ചു

തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കേരളത്തിന്റെ കൈത്താങ്ങായി ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചു. വെള്ളിയാഴ്ച രാത്രി പോയ ആദ്യ ലോഡില്‍ 250 കിറ്റുകൾ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ വി വേണു അറിയിച്ചു. വരും ദിവസങ്ങളില്‍ അഞ്ചിരട്ടി കിറ്റുകളാണ് അയക്കാന്‍ ലക്ഷ്യമിടുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര്‍ തയാറാകണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എംജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യസാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തുന്നത്. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ സഹായം നല്‍കാനാണ് ഉദേശിക്കുന്നത്.

കിറ്റിന് ആവശ്യമായ സാധനങ്ങള്‍ വെള്ള അരി, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി, റവ, മുളക്‌പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്, സൂര്യകാന്തി എണ്ണ, സാനിറ്ററി പാഡ്, ഒരു ലിറ്റര്‍ കുടിവെള്ളം, ഒരു ബെഡ് ഷീറ്റ് എന്നിവയാണ്.

അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമായും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846.

Latest Stories

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്

BGT 2024: ഇന്ത്യയെ വീണ്ടും വെല്ലുവിളിച്ച് പാറ്റ് കമ്മിൻസ്; ഓസ്‌ട്രേലിയയുടെ പദ്ധതി കണ്ട ആരാധകർ ഷോക്ക്ഡ്

ആ സിനിമകളുടെ പലിശ കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്: മോഹന്‍ലാല്‍

'സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'

അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്ക്കണം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

ഇറോട്ടിക് നോവലുമായി ബന്ധമില്ല, 'ബറോസ്' കോപ്പിയടിച്ചതെന്ന വാദം തെറ്റ്; റിലീസ് തടയാനുള്ള ഹര്‍ജി തള്ളി

അലമ്പന്‍മാര്‍ സഭയ്ക്ക് പുറത്ത്; ആരാധനാക്രമത്തില്‍ നിലപാട് കടുപ്പിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ്; സീറോമലബാര്‍സഭാ ആസ്ഥാനത്ത് മതക്കോടതി സ്ഥാപിച്ചു, വിമതന്‍മാര്‍ക്ക് നിര്‍ണായകം

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ