രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി റിപ്പാേർട്ട്. കോവിഡ് വ്യാപന തോത് വിലയിരുത്തുന്ന ആര്‍ വാല്യു പൂജ്യത്തിലേക്ക് താണു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിനും താഴെയെത്തി. ഓഗസ്റ്റ് അവസാനം ഒന്നിന് മുകളിലുണ്ടായിരുന്ന ആര്‍ വാല്യു ഏറ്റക്കുറച്ചിലുകള്‍ക്ക് ഒടുവിലാണ് ഒന്നിന് താഴെയായത്.
ഇത് ഇരുസംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ സീതാബ്ര സിന്‍ഹ പറഞ്ഞു.
അതേസമയം പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആര്‍ വാല്യു ഒന്നിന് മുകളിലാണ്. അതേസമയം ഡല്‍ഹിയിലും പൂനെയിലും രോഗവ്യാപന തോത് ഒന്നിനും താഴെയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈറസിന്റെ വ്യാപന വേഗവും, വൈറസ് ബാധിതനായ ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം പകരുന്നു എന്നുമുള്ള തോത് കണ്ടെത്തുന്നതാണ് ആര്‍ വാല്യു. കോവിഡ് അതിരൂക്ഷമായ രണ്ടാം തരംഗത്തിന് ശേഷം ആര്‍ വാല്യു ഗണ്യമായി കുറവു വരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.