രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ മുന്നിൽ കേരളം! പുതിയ കണക്കുകൾ പുറത്ത്

രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരളം. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉൾകൊള്ളുന്ന സർവേ പ്രകാരം 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9% ആണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും മാത്രമാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്.

കേരളത്തിലെ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 19.3 ശതമാനവുമാണെന്ന് പിഎല്‍എഫ്എസ് വ്യക്തമാക്കുന്നു. അതേസമയം 2017 മുതല്‍ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിരക്ക് കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്ക് പട്ടികയിലെ സ്ഥാനാണ് ഇങ്ങനെയാണ്- ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (33.6%), കേരളം (29.9%), നാഗാലാന്‍ഡ് (27.4%), മണിപ്പുര്‍ (22.9%), ലഡാക്ക് (22.2%).

തൊഴിലില്ലായ്മ ഏറ്റവും കുറവുളള സംസ്ഥാനങ്ങള്‍- മധ്യപ്രദേശ് (2.6%), ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%), ഛത്തീസ്ഗഢ് (6.3%) എന്നിങ്ങനെയാണ്. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്. സ്ത്രീകള്‍ക്കടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 9.8 ശതമാനവുമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പിഎല്‍എഫ്എസ് തയ്യാറാക്കുന്നത്.

Read more