ഖാലിസ്ഥാന്‍ വിവാദം; കെജ്‌രിവാളിന് എതിരെ അന്വേഷണം വേണമെന്ന് ചന്നി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഖാലിസ്ഥാന്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെജ്‌രിവാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം. പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) മുന്‍ നേതാവും,സ്ഥാപക അംഗങ്ങളിലൊരാളുമായ കുമാര്‍ വിശ്വാസിന്റെ വീഡിയോ ആണ് വിവാദത്തിന് കാരണമായത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒന്നുകില്‍ പഞ്ചാബ് മുഖ്യമന്ത്രിയോ അല്ലേങ്കില്‍ ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ വീഡിയോ ബി.ജെ.പി അടക്കം പങ്ക് വച്ചിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ പേര് പരാമര്‍ശിച്ചായിരുന്നില്ല കുമാര്‍ വിശ്വാസിന്റെ ട്വീറ്റ്.

സംഭവത്തിന് പിന്നാലെ വീഡിയോ വ്യാജമാണെന്ന് അറിയിച്ച് എ.എ.പി രംഗത്ത് വന്നിരുന്നു. എന്നാല്‍ കുമാര്‍ ബിശ്വാസിന്റെ പ്രസ്താവന കെജ്‌രിവാളിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ കെജ്‌രിവാള്‍ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

എ.എ.പിയുടേത് ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കെജ്‌രിവാള്‍ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാലയും പറഞ്ഞു. അതേസമയം കുമാര്‍ വിശ്വാസിന് സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

Latest Stories

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

'കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു' കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്ന് കെ രാജന്‍

ഇന്ത്യയുടെ എപിക് ബാറ്റിൽ; 103 നീക്കത്തിൽ നിഹാൽ സരിനെ വീഴ്ത്തി ആർ പ്രഗ്നാനന്ദ

'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്