ഖാലിസ്ഥാന്‍ വധഭീഷണി; ബലാത്സംഗ കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് സുരക്ഷ

ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കിയതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

മുന്‍ പത്രപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതിയെ കൊലപ്പെടുത്തിയതിനും, രണ്ട് ദേര ശിഷ്യകളെ ബലാത്സംഗം ചെയ്തതിനും ശിക്ഷിക്കപ്പെട്ടയാളാണ് റാം റഹീം. നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന റാം റഹീം ഫെബ്രുവരി 7 നാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

ദേര ആസ്ഥാനമായ സിര്‍സയില്‍ വച്ചാണ് റാം റഹീം ശിഷ്യകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് 2017ല്‍ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളെ 20 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചു.

അതേസമയം പഞ്ചാബിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാം റഹീമിന് പരോള്‍ അനുവദിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. വലിയ ജനസമ്മതിയുള്ള ആള്‍ എന്ന നിലയില്‍ വോട്ട് പിടിക്കാനാണ് പരോള്‍ നല്‍കിയതെന്നാണ് വിമര്‍ശനം.

ഇസഡ് പ്ലസ് വിഭാഗത്തിലുള്ള ആളുകള്‍ക്ക് സുരക്ഷയ്ക്കായി 10 സെക്യൂരിറ്റി ജീവനക്കാരെയും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരെയുമാണ് നിയോഗിക്കുക. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളാണ് ഇസഡ് പ്ലസ് ലെവല്‍ സുരക്ഷ നല്‍കുന്നത്.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ