തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണെന്നതില്‍ സംശയമില്ലെന്ന് എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. സിപിഎമ്മിനെ ശത്രുവായി കണക്കാക്കാന്‍ ഇത് നിയമസഭാ തിരഞ്ഞെടുപ്പല്ലെന്നും അവര്‍ വയനാട്ടില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തിരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു.
ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു
നിരവില്‍പുഴക്കടുത്ത കുഞ്ഞോം ഗ്രാമത്തില്‍ നിന്ന് തുടങ്ങി പനമരം വരെ റോഡ് ഷോ നടത്തിയാണ് ഖുശ്ബു വയനാട്ടിലെ ആദ്യദിന പര്യടനം അവസാനിപ്പിച്ചത്.