ആര്യൻ ഖാൻ കേസിലെ 'സാക്ഷി' കിരൺ ഗോസാവി കസ്റ്റഡിയിൽ

മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വിവാദ “സാക്ഷി” പൂനെയിൽ കസ്റ്റഡിയിൽ. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾ കീഴടങ്ങുമെന്ന് അവകാശപ്പെട്ടിരുന്നു. അതുകഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ കസ്റ്റഡിയിലായത്.

കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയിൽ തനിക്ക് ഭീഷണി ഉണ്ടെന്നതിനാൽ ഉത്തർപ്രദേശ് പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങുമെന്ന ഗോസാവിയുടെ അവകാശവാദത്തെ ലഖ്‌നൗ പൊലീസ് തള്ളിയിരുന്നു.

ഈ മാസം ആദ്യം ആഡംബര കപ്പലിലെ ലഹരിമരുന്ന് റെയ്ഡിനിടയിലും പിന്നീട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ആര്യൻ ഖാനൊപ്പവും സ്വകാര്യ അന്വേഷകനായ കിരൺ ഗോസാവി ഉണ്ടായിരുന്നു. രണ്ടിടത്തും ആര്യൻ ഖാനൊപ്പമുള്ള അദ്ദേഹത്തിന്റെ സെൽഫിയും വീഡിയോകളും സൂചിപ്പിക്കുന്നത് കേസിൽ പ്രതിയായ ആര്യൻ ഖാനൊപ്പം ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം ഇയാൾക്ക് ലഭിച്ചിരുന്നു എന്നാണ്.

ഇത് ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തെ കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിച്ചു. അന്വേഷണ ഏജൻസിയുടെ ഒരു “സാക്ഷി” റെയ്ഡിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിലും ഹാജരാകുകയും പ്രതികളുമായി സെൽഫി എടുക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ