വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നത് തെറ്റായ പ്രചാരണമാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് പറഞ്ഞാണ് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചുതുടങ്ങിയത്.

വഖഫ് ബില്ലിനെതിരെ നുണകള്‍ പ്രചരിപ്പിക്കരുത്. ചിലര്‍ വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നു. മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നും പ്രചരണങ്ങളുണ്ട്. വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

പാര്‍ലമെന്റിന്റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ട്. എത്രയോ നീണ്ട ചര്‍ച്ച ജെപിസിയില്‍ നടന്നു. ജനാധിപത്യപരമായി തന്നെയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. വെറുതെ ബഹളം വച്ചിട്ട് കാര്യമില്ല. സിഎഎയുടെ കാര്യത്തിലും ഇതേരീതിയിലാണ് വ്യാജ പ്രചാരണം നടന്നത്. നുണകള്‍ പ്രചരിപ്പിക്കരുതെന്ന് ഇരുകൈകളും കൂപ്പി പറയുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കും. കെസിബിസിയുടെ നിര്‍ദ്ദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണം. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. കെസിബിസി ആര്‍ എസ് എസ് സമ്മര്‍ദത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു.

Latest Stories

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

RR VS KKR: സഞ്ജുവിനെ മാത്രമല്ല, അവനെയും ഇനി രാജസ്ഥാന് വേണ്ട, കൊല്‍ക്കത്തയ്‌ക്കെതിരെ ഒഴിവാക്കി റിയാന്‍ പരാഗ്, ഇന്നെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം

പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

KKR VS RR: പരിക്ക് മറച്ചുവച്ചും അവന്‍ ഇന്ന് കളിക്കുന്നു, ഇതാണ് ശരിക്കുമുളള ഡെഡിക്കേഷന്‍, സൂപ്പര്‍ താരത്തെ കുറിച്ച് വെളിപ്പെടുത്തി സഹതാരം

IPL 2025: എന്റെ കരിയറിൽ ഞാൻ അങ്ങനെ ഒരു കാഴ്ച്ച കണ്ടിട്ടില്ല, ഇനി നീ ആയിട്ട് പുതിയ ശീലം...ഖലീലിനോട് കലിപ്പായി ധോണി; വീഡിയോ കാണാം