ചുംബന സമരമല്ല ! ഇത് മത്സരം; ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം വീഡിയോ കാണാം...

ചുംബന സമരമല്ല ഇത് ചുംബന മത്സരം, വ്യത്യസ്ത ആശയവുമായി മത്സരം നടത്തി എംഎൽഎ. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു.

പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയിലാണ് ദമ്പതികള്‍ക്കായി ഈ വ്യത്യസ്തമായ മത്സരം നടത്തിയത്. പതിനെട്ടോളം ദമ്പതികളാണ് പൊതുസ്ഥലത്ത് ഒരുക്കിയ മത്സരത്തില്‍ പങ്കെടുത്തത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്.

Read more

വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സൈമണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പില്‍ വെച്ചാണ് ദമ്പതികള്‍ പരസ്പരം ചുംബിച്ചത്. പിന്നീട് ചുംബന ദൃശ്യങ്ങൾ യൂട്യൂബില്‍ എത്തിയതോടെയാണ് സംഭവം വൈറലാവുന്നത്.