അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയക്കണം, വിദ്യാർത്ഥികളുടെ കൊലയിൽ പിടിയിലായവർക്കായി അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ

മണിപ്പൂരിൽ മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന് കുക്കി സംഘടനകൾ. മലയോര ജില്ലകളിൽ പ്രക്ഷോഭം ശക്തമാക്കും. മെയ്തെയ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള അതിർത്തികളും സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകൾ അറിയിച്ചു.

വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. അതേസമയം രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി സിബിഐ സംഘം അന്വേഷണം ഊർജിതമാക്കി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറ് പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിയമത്തിന്റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചിരുന്നു. ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ ഇന്റ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെ കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍