ദക്ഷിണ കന്നട ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം, കര്‍ണാടകയിലെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്ന പദവി വീണ്ടും ഉറപ്പാക്കി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രമാണ് വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത്. 2020 മുതല്‍ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2020-21: 68.94 കോടി രൂപയുടെ വരുമാനം നേടിയ ക്ഷേത്രം, 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാനം 155.95 (155,95,19,567) കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ 146.01 കോടിയില്‍ നിന്ന് 9.94 കോടിയുടെ വര്‍ധനവാണ് 2024-25ല്‍ കാണിക്കുന്നത്. വിവിധ മതപരമായ സേവനങ്ങളില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. ഇതേ കാലയളവില്‍ ക്ഷേത്രത്തിന്റെ ആകെ ചെലവ് 79.82 കോടി (79,82,73,197) രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Read more
ഹിന്ദു മതസ്ഥാപന- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം, കര്‍ണാടക, കേരള, തെലുങ്കാന തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെ ആകര്‍ഷിക്കുന്ന പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. സര്‍പ്പാരാധനയില്‍ പ്രസിദ്ധമായ ക്ഷേത്രമാണ് കുക്കെ.