Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ണാടകയില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം? ബിജെപിയുടെ ‘ചാക്കിട്ടുപിടുത്തം’ നിയമപരമായി നേരിടുമെന്ന് കുമാരസ്വാമി

, 9:57 pm

കര്‍ണാടകയില്‍ അധികാരത്തിലേറിയ ജെഡിഎസിനെ താഴെയിറക്കാന്‍ ബിജെപി വീണ്ടും തന്ത്രം മെനയുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണത്തിലേറിയ ജെഡിഎസിനെ താഴെയിറക്കാന്‍ ബിജെപി കളിക്കുന്ന ‘റിസോര്‍ട്ട് രാഷ്ട്രീയ’ത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.

എംഎല്‍എമാരെ സ്വാധീനിക്കാനായി ചില റിസോര്‍ട്ടുകള്‍ തയാറാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കുമാരസ്വാമി പ്രസ്താന നടത്തിയത്. അതേസമയം, ബിജെപിയുടെ കുതന്ത്രത്തിലൂടെയുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ തന്റെ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിശദമായ കാര്യങ്ങള്‍ പിന്നീട് അറിയാം. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement