കുംഭമേളയ്‌ക്കെതിരെ രൂക്ഷമായി വിമർശനം നടത്തി ഫുട്ബോളർ സി കെ വിനീത്. കുംഭമേള ഭയങ്കര സംഭവമല്ല എന്നും, അവിടുത്തെ വൃത്തികെട്ട വെള്ളത്തിൽ തനിക്ക് കുളിക്കാൻ താല്പര്യമില്ല എന്നുമാണ് സി കെ വിനീത് പറയുന്നത്.
സി കെ വിനീത് പറയുന്നത് ഇങ്ങനെ:
”കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിവന്നിട്ട് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്”
സി കെ വിനീത് തുടർന്നു:
” മറ്റൊരു വിഭാഗം എന്നു പറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല. വിശ്വാസികൾ ഞാൻ ഈ പറയുന്നത് എതിർക്കും. അവർ നരേന്ദ്ര മോദി കീ ജയ്, യോഗീ കീ ജയ് എന്നേ പറയൂ” സി കെ വിനീത് പറഞ്ഞു.
Read more
അതേ സമയം കുംഭമേളയിൽ സ്ത്രീകൾ സ്നാനം ചെയ്യുന്നതിന്റെയും, വസ്ത്രങ്ങൾ മാറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ വില്പന ചെയ്‌തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തിട്ടുണ്ട്.