ലഖിംപൂർ ഖേരി അക്രമത്തിനിടെ പ്രതികളായ അങ്കിത് ദാസിന്റെയും ആശിഷ് മിശ്രയുടെയും ലൈസൻസുള്ള തോക്കുകളിൽ നിന്ന് വെടിയുതിർത്തതായി നവംബർ 9 ചൊവ്വാഴ്ച ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു.
ആശിഷ് മിശ്രയുടെയും അങ്കിത് മിശ്രയുടെയും ലൈസൻസുള്ള തോക്കുകൾ ലഖിംപൂർ പൊലീസ് പിടിച്ചെടുത്തിരുന്നു. എല്ലാ തോക്കുകളും ഒക്ടോബർ 15 ന് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അക്രമത്തിനിടെ ആശിഷും അങ്കിതും നിരവധി റൗണ്ട് വെടിയുതിർത്തതായി കർഷകർ ആരോപിച്ചിരുന്നു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലഖിംപൂർ ഖേരി സന്ദർശിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ഒക്ടോബർ മൂന്നിന് നടന്ന അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കർഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 പേരിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും ഉൾപ്പെടുന്നു.
Read more
അതിനിടെ, ലഖിംപൂർ ഖേരി അക്രമക്കേസിൽ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ സുപ്രീംകോടതി തിങ്കളാഴ്ച അതൃപ്തി രേഖപ്പെടുത്തുകയും ഉത്തർപ്രദേശ് പൊലീസിന്റെ നിലവിലുള്ള അന്വേഷണം നിരീക്ഷിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.