ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം.പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Read more

ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഇന്നലെ ഹര്‍ജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഫൈസലിന്റെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹര്‍ജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്