രാജ്യത്തെ ആദ്യ 'ഹാപ്പിനസ് വകുപ്പുമന്ത്രി' കൊലപാതക കേസിൽ ഒളിവില്‍

രാജ്യത്തെ ആദ്യ “ഹാപ്പിനസ് വകുപ്പുമന്ത്രി” കൊലപാതക കേസിൽ ഒളിവില്‍. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ലാല്‍ സിങ് ആര്യയാണ് എതിരാളിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ ഒളിവില്‍ പോയത്.

രാജ്യത്ത് ആദ്യമായി “ഹാപ്പിനസ് മന്ത്രാലയം” രൂപീകരിച്ചത് മധ്യപ്രദേശാണ്. ബിജെപി നേതാവും എംഎൽഎയുമായ ലാല്‍ സിങ് ആര്യ തന്നെയായിരുന്നു ആദ്യ വകുപ്പു മന്ത്രി. കൊലപാതക കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഹാപ്പിനസ് മന്ത്രി ഒളിവില്‍ പോവുകയായിരുന്നു. 2009ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭിണ്ട് ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

Read more

ഡിസംബര്‍ 19 നാണ് ലാല്‍ സിങ്ങിനെ ഹാജരാക്കേണ്ടത്. അതിനു മുമ്പ് അദ്ദേഹത്തെ പിടികൂടാന്‍ സാധിക്കുമെനന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് അറിയിച്ചു. വസതിയില്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ മന്ത്രിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.