ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇ ഡി പരിശോധന. ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 1034 കോടിയുടെ പാത്ര ചൗള്‍ ഭൂമിയിടപാടിലെ അഴിമതിയിലാണ് സഞ്ജയ് റാവത്തിന് എതിരെ അന്വേഷണം നടക്കുന്നത്.
മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. കേസില്‍ രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല. ജൂലൈ 20ന് സഞ്ജയ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
ആഗസ്റ്റ് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ ചില സ്വത്തുക്കള്‍ ഇ ഡി കഴിഞ്ഞ ഏപ്രിലില്‍ കണ്ടുകെട്ടിയിരുന്നു. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ അധികാരത്തില്‍ എത്തിയതോടെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.