'പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം.....'

സംഗീത വിസ്മയം ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടു കൂടി ഇന്ത്യന്‍ സംഗീത ലോകത്തിലെ ഒരു യുഗത്തിന് തന്നെ തിരശ്ശീല വീഴുകയാണ്. ലതയുടെ സമാനതകള്‍ സംഗീത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന ആ പതിമൂന്നുകാരി മുംബൈക്ക് വണ്ടി കയറുമ്പോള്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് തനിക്ക്് ഇളയവരായ 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു .

യാത്രക്കൂലി പോലും കയ്യിലില്ലാതിരുന്നതിനാല്‍ മഹാനഗരത്തിലെ കിലോമീറ്ററുകള്‍ നീണ്ട വഴികള്‍ ഒറ്റയ്ക്ക് നടന്ന് തീര്‍ത്തിട്ടുണ്ട് ലത. വളരെ നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് പലപ്പോഴും അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ വഴിമാറിപ്പോയി. പിന്നീട് ജീവിതത്തില്‍ അവര്‍ സ്വീകരിച്ച കാര്‍ക്കശ്യത്തിന് പിന്നില്‍ അന്ന് താണ്ടിയ ഈ കഠിന പാതകള്‍ കാരണമായിരുന്നു.

ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞനായ ഗുലാം ഹൈദറാണ്. 1948-ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചു. പിന്നാലെ ഇന്ത്യന്‍ സംഗീതലോകം സാക്ഷ്യം വഹിച്ചത് ഒരു പുത്തന്‍ താരോദയത്തിനാണ്.

ഒരിക്കലും മരിക്കാത്ത സംഗീത വസന്തം സമ്മാനിച്ച് ലത യാത്രയാകുമ്പോള്‍ ഗുല്‍സാറിന്റെ വരികളാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്.

പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം…..

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി