ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് പിടിയിലായി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അന്‍മോലിനെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ അന്‍മോലിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പതിനെട്ട് കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോറന്‍സ് ബിഷ്‌ണോയി ഗ്യാങിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് അന്‍മോല്‍ ആണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍മോല്‍.

പത്ത് ലക്ഷം രൂപയാണ് ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്‍മോലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നത്.

Latest Stories

'എമ്പുരാന്‍ കണ്ടത് വെട്ടിമാറ്റിയ ശേഷം, സിനിമയെ എതിര്‍ത്ത സംഘപരിവാറിന്റെ വല്യേട്ടനാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്ന സിപിഎം: ജോയ് മാത്യു

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; പ്രത്യക്ഷ സമരത്തിലേക്കെന്ന് ആദിവാസി സംഘടനകള്‍

ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു, ആ ഷോട്ടിന് പിന്നിലുളള രഹസ്യം ഇത്, ഗുജറാത്തിന്റെ 15 കോടി കളിക്കാരന്റെ വെളിപ്പെടുത്തല്‍

നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു

ഋഷഭ് ഷെട്ടിക്കൊപ്പം ഒരു കൈ നോക്കാം, അജിത്തിനൊപ്പം ഏപ്രില്‍ റേസിനില്ല..; 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്

വഖഫ് ഭേദഗതി ബില്ലിൽ വൻ പ്രതിഷേധം; ചെന്നൈയിൽ നേതൃത്വം വഹിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു; പ്രതി ഇപ്പോഴും കാണാമറയത്ത്

ടിക് ടോക് ഇന്ത്യയില്‍ തിരികെ എത്തുമോ? ടിക് ടോക്കിന് പകരം ട്രംപ് ചൈനയ്ക്ക് നല്‍കിയത് വന്‍ ഓഫര്‍; സ്വന്തമാക്കാന്‍ മത്സരിച്ച് അമേരിക്കന്‍ കമ്പനികള്‍

'സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം, കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്'; കെയുഡബ്ല്യുജെ

യുഎസ് കാറുകൾക്ക് 25% നികുതി ഏർപ്പെടുത്തിക്കൊണ്ട് കാനഡയുടെ തിരിച്ചടി; ട്രംപിന്റെ താരിഫുകളെ ശക്തമായി നേരിടുമെന്ന് കാർണി