ലോറന്‍സ് ബിഷ്‍ണോയിയുടെ ജീവിതം വെബ് സിരീസ് ആവുന്നു; ഔദ്യോഗിക പ്രഖ്യാപനം, നടൻ?

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സിരീസ് പ്രഖ്യാപിച്ചു. ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറൻസ്- എ ഗ്യാങ്സ്റ്റർ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യൻ മോഷൻ പിക്ചേഴ്‌സ് അസോസിയേഷന്റെ അനുമതി ലഭിച്ചു.

ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മകനില്‍ നിന്ന് അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്കുള്ള ലോറന്‍സ് ബിഷ്ണോയിയുടെ മാറ്റത്തെ ആഴത്തില്‍ പരിശോധിക്കുന്ന സിരീസ് ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. അതേസമയം ലോറന്‍സ് ബിഷ്ണോയി ആയി ക്യാമറയ്ക്ക് മുന്നിലെത്തുക ആരായിരിക്കുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. ദീപാവലിക്ക് ശേഷം സിരീസിന്‍റെ ഫസ്റ്റ് ലുക്കും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആരെന്നതും പുറത്തുവിടും.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ജാനി ഫയര്‍ ഫോക്സ്. എ ടെയ്‌ലർ മര്‍ഡര്‍ സ്റ്റോറി, കറാച്ചി ടു നോയ്ഡ എന്നിവയാണ് ജാനി ഫയര്‍ ഫോക്സ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരന്‍റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി. കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ യുവതി സീമ ഹൈദറിന്‍റെ കഥ പറയുന്ന ചിത്രമാണ് കറാച്ചി ടു നോയ്ഡ.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍