നേതാക്കള്‍ക്ക് പ്രധാനം സ്വന്തം താത്പര്യങ്ങള്‍; ഹരിയാനയിലെ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയ്ക്ക് കാരണം നേതാക്കളെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് നേതാക്കള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതാണ് തോല്‍വിയ്ക്ക് കാരണമായി രാഹുല്‍ ആരോപിക്കുന്നത്.

നേതാക്കള്‍ ആദ്യ പരിഗണന സ്വന്തം താത്പര്യത്തിനും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് രണ്ടാം സ്ഥാനവും നല്‍കിയെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ആകെ സീറ്റുകളായ 90ല്‍ 74 സീറ്റുകളും ബൂപേന്ദര്‍ സിംഗ് ഹൂഡയുടെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത് സംസ്ഥാനത്ത് തിരിച്ചടി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.

അതേസമയം വോട്ടിംഗ് മെഷീനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പഠനസമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം