'വയനാട് എന്ന സ്വർഗം വിട്ട് ഡൽഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്'; തലസ്ഥാനത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി

ശുദ്ധ വായുവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതു പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി. അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലായ ഡൽഹിയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്.

‘ശുദ്ധമായ വായുവും എക്യുഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു

‘ശുദ്ധമായ വായുവും എക്യുഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ പുതപ്പ് പോലെ മൂടി നിൽക്കുന്ന പുകമഞ്ഞിൻ്റെ കാഴ്ച ഞെട്ടിക്കുന്നതാണ്.

ഡൽഹിയിലെ വായു മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരു പരിഹാരം നമ്മൾ എല്ലാവരും ഒത്തുചേർന്ന് നിന്ന് കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനപ്പുറമാണ്. പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് അപ്രായോഗികമാണ്. ഇതിന് നമ്മൾ എന്തെങ്കിലും ചെയ്‌തേ മതിയാകൂ’– എന്നായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്.

ഡൽഹിയിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയർന്നിരിക്കയാണ്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ഇതാണ് 452 ആയി ഉയർന്നത്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കൂപ്പുകുത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായിത്തന്നെ തുടരുകയുമാണ്. കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുന്നൂറിലേറെ വിമാന സർവീസുകൾ വൈകി. ഒട്ടേറെ നടപടികൾക്ക് ശേഷവും മലിനീകരണം കുതിച്ചുയർന്നതോടെ, ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ വാഹന നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും എന്നാണ് സൂചന.

കഴഞ്ഞ ദിവസം വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന് സർക്കാരിനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

Latest Stories

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി