പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു; ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ്

ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ രാജ്നഗര്‍ ഏരിയയിലുണ്ടായ സംഘര്‍ഷത്തില്‍ ബാദല്‍ ഷില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദും സിപിഎം പ്രഖ്യാപിച്ചു.

പൊലീസ് കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സംഘം ആളുകളാണ് ഷില്ലിനെ വെള്ളിയാഴ്ച വൈകുന്നേരം ആക്രമിച്ചതെന്ന് ദക്ഷിണ ത്രിപുര പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിന്‍ഹ പിടിഐയോട് പറഞ്ഞു.

സൗത്ത് ത്രിപുര ജില്ലാ പരിഷത്തിലെ 4-ാം നമ്പര്‍ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവെയാണ് ബാദലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമികളില്‍ ആരെയും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!