ഉന്നാവോ കേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോ പീഡനകേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസിനയച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഉന്നാവ് വാഹനാപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അപടകടത്തില്‍ പെടുന്നതിന്റെ രണ്ടാഴ്ച മുന്‍പ് അയച്ച കത്തില്‍ കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതിനായി കത്ത് പരിശോധിക്കാന്‍ സെക്രട്ടറി ജനറലിനെ ഇന്നലെ കോടതി ചുമതലപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യു.പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. അതേസമയം കത്ത് കൈമാറാന്‍ വൈകിയതില്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിന്റെ വിശദീകരണവും കോടതി കേള്‍ക്കും.

ഉന്നാവോ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ വാഹനാപകടത്തിലെ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങടക്കം പത്ത് പേര്‍ക്കെതിരെയാണ് ഉന്നാവോ വാഹനാപകട ഗൂഢാലോചന കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വധശ്രമം, വധ ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ