മദ്യനയ അഴിമതി കേസ്; സഞ്ജയ് സിംഗ് പുറത്തേക്ക്; കെജ്‌രിവാളിന്റെയും സിസോദിയയുടെയും ജാമ്യം എതിര്‍ക്കുമെന്ന് ഇഡി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ക്കുമെന്ന് ഇഡി വ്യക്തമാക്കി. ഇരുവര്‍ക്കും കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ചാണ് എതിര്‍പ്പ് ഉന്നയിക്കുക.

മദ്യനയ കേസിലെ സഞ്ജയ് സിംഗിന്റെ ജാമ്യം വിചാരണയെ ബാധിക്കില്ല. വിചാരണയില്‍ എല്ലാ പ്രതികള്‍ക്കുമെതിരെയുള്ള തെളിവ് ഹാജരാക്കുമെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. അതേസമയം മദ്യനയ കേസില്‍ ജാമ്യം നേടിയ സഞ്ജയ് സിംഗ് ഇന്ന് പുറത്തിറങ്ങും. തിഹാര്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് സിംഗ് കരള്‍ രോഗത്തെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സ്വര്‍ണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

അതേസമയം തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില താണു പല അസ്വസ്ഥതകള്‍ക്കും കാരണമായി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നു മരുന്നു നല്‍കിയെന്നു തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാന്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജ്രിവാളിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാര്‍ട്ടിയെയും തന്നെയും ദുര്‍ബലപ്പെടുത്താന്‍ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കെജ്രിവാളിന്റെ വാദം. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒന്‍പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിര്‍ബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest Stories

"പെനാൽറ്റി പാഴാക്കിയതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല, മറിച്ച് വാശിയോടെ കളിക്കുകയാണ് വേണ്ടത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

ആന പ്രതിരോധ മതില്‍ നിര്‍മ്മാണത്തിലെ മെല്ലെപ്പോക്ക് അനുവദിക്കില്ല; ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീര്‍പ്പാക്കും; ഉറപ്പുമായി മുഖ്യമന്ത്രി

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണും എല്ല മലോണും ഓസ്ലോയിൽ വിവാഹിതരായി

പുലര്‍ച്ചെ 3.33ന് റെക്കോര്‍ഡിങ്, ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി മനസിലായിട്ടില്ല..; എആര്‍ റഹ്‌മാനെ വിമര്‍ശിച്ച് ഗായകന്‍

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു; മൂന്നു മരണം; വീണ്ടും വില്ലനായി ധ്രുവ്

പാറ്റ് കമ്മിൻസിന്റെ കെണിയിൽപെട്ട് ഇന്ത്യ; താരത്തിന്റെ കീഴിൽ ഓസ്‌ട്രേലിയക്ക് വമ്പൻ നേട്ടങ്ങൾ; ഇത് അയാളുടെ കാലമല്ലേ എന്ന് ആരാധകർ

നമുക്ക് ക്രിക്കറ്റ് അറിയില്ലലോ പറയുന്നതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ...,രോഹിത് പറഞ്ഞതിന് മറുപടിയുമായി സുനിൽ ഗവാസ്‌ക്കർ; തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനം

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍; കിടിലന്‍ ലുക്കില്‍ ജഗതി, പുതിയ ചിത്രം വരുന്നു