കേന്ദ്ര മന്ത്രിമാരുടെ പട്ടിക പുറത്ത്; കേരളത്തിന് ഇരട്ടത്തിളക്കം; സ്മൃതി ഇറാനി ഉള്‍പ്പെടെ പ്രമുഖര്‍ പുറത്തേയ്ക്ക്

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ സ്മൃതി ഇറാനി ഉള്‍പ്പെടെ പുറത്തേയ്ക്ക്. കഴിഞ്ഞ മന്ത്രിസഭയിലെ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖര്‍, അനുരാഗ് ഠാക്കൂര്‍, നായരായണ്‍ റാനെ എന്നിവര്‍ക്കാണ് അവസരം നിഷേധിച്ചിരിക്കുന്നത്. അമേഠിയില്‍ നിന്ന് ജനവിധി തേടിയ സ്മൃതി ഇറാനി കോണ്‍ഗ്രസിനോട് പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ കിോരി ലാല്‍ ശര്‍മ്മയാണ് സ്മൃതിയെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്കെത്തുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരിലെ വനിത ശിശുവികസന വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി ഇറാനി. ഐടി വകുപ്പ് മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇത്തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്ന് വിജയിച്ച അനുരാഗ് ഠാക്കൂറിനും, മഹാരാഷ്ട്രയിലെ രത്‌നഗിരി-സിന്ധുദുര്‍ഗില്‍ നിന്ന് വിജയിച്ച നാരായണ്‍ റാനെയ്ക്കും ഇത്തവണ മന്ത്രിസഭയിലേക്ക് അവസരം നല്‍കിയില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് ഇത്തവണ കേന്ദ്ര മന്ത്രസഭയിലേക്കെത്തുന്നത് രണ്ട് പേരാണെന്ന് പ്രത്യേകതയും ഈ മന്ത്രിസഭയ്ക്കുണ്ട്.

തൃശൂരില്‍ നിന്ന് വിജയിച്ച സുരേഷ്‌ഗോപിയും മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യനുമാണ് കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്.

ബിജെപി കേന്ദ്ര മന്ത്രിമാര്‍;

രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അമിത് ഷാ, നിര്‍മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ മേഖ്വാള്‍, ശിവ്രാജ് സിംഗ് ചൗഹാന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മനോഹര്‍ ഖട്ടര്‍, സര്‍വാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, റാവു ഇന്ദര്‍ജീത്, മല്‍ജീത് ഷെറാവത്ത്, രക്ഷ ഖാദ്സെ, ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായ്, ബണ്ടി സഞ്ജയ് കുമാര്‍, പങ്കജ് ചൗധരി, ബിഎല്‍ വര്‍മ, അന്നപൂര്‍ണ ദേവി, രവ്നീത് സിംഗ് ബിട്ടു, ശോഭ കരന്തലജെ, ഹര്‍ഷ് മല്‍ഹോത്ര, ജിതിന്‍ പ്രസാദ, ഭഗീരത് ചൗധരി, സിആര്‍ പാട്ടീല്‍, അജയ് തംത, ധര്‍മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്.

സഖ്യകക്ഷി മന്ത്രിമാര്‍;

റാംമോഹന്‍ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി, ലല്ലന്‍ സിംഗ്, രാംനാഥ് താക്കൂര്‍, ജയന്ത് ചൗധരി, ചിരാഗ് പാസ്വാന്‍, എച്ച്ഡി കുമാരസ്വാമി, പ്രതാപ് റാവു ജാഥവ്, ജിതിന്‍ റാം മാഞ്ചി, ചന്ദ്രപ്രകാശ് ചൗധരി, രാംദാസ് അത്താവലെ അനുപ്രിയ പട്ടേല്‍ എന്നിവര്‍ സഖ്യകക്ഷികളില്‍ നിന്നും മന്ത്രിപദത്തിലേക്കെത്തും.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍