'ഇനി രാസഗുളക്ക് ടേസ്റ്റ് കൂടും'; ഇന്ത്യന്‍ റെയില്‍വേയുടെ വെജ് താലിക്കൊപ്പം ജീവനുള്ള 'പാറ്റ': വീഡിയോ വൈറൽ

‘ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം’. കേൾക്കുമ്പോൾ കൗതുകം ആവുന്നുണ്ടാവും. എന്താണ് ഇതെന്നറിയാൻ. വേറൊന്നുമല്ല, ഭക്ഷണത്തെക്കുറിച്ച് തന്നെയാണ്. ഒരു യാത്രക്കാരൻ ഇന്ത്യന്‍ റെയില്‍യുടെ പേജിൽ (indianrailways) പങ്ക് വെച്ച ഒരു വീഡിയോയ്ക്ക് വന്ന കമന്റാണ്. കേൾക്കാൻ നല്ല രസമുണ്ടല്ലേ. സംഭവമെന്താണെന്ന് വച്ചാൽ മറ്റൊന്നുമല്ല. ഇന്ത്യന്‍ റെയില്‍വേയില്‍ വിളമ്പിയ താലിയോട് ഒപ്പമുണ്ടായിരുന്ന ഒരു രസഗുളയില്‍ ജീവനുള്ള ഒരു പാറ്റയെ കണ്ടെത്തി.

Aggravating-Wrap-266 എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയില്‍ വിളമ്പിയ താലിയോട് ഒപ്പമുണ്ടായിരുന്ന ഒരു രസഗുളയില്‍ ജീവനുള്ള ഒരു പാറ്റയെ കണ്ടെത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം. വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ബാധിക്കുന്നില്ല. അത് അതിന്റെ പണിചെയ്യുന്നു.

വീഡിയോ പങ്കുവച്ച് കൊണ്ട് ഉപയോക്താവ് ഇങ്ങനെ എഴുതി, ‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് ‘ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം’ എന്നായിരുന്നു. ‘രുചികരമായ നോൺ-വെജ് താലി.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഈ കുറിപ്പുകളൊക്കെ ശ്രദ്ധ നേടി.

Cockroach in food
byu/Aggravating-Wrap-266 inindianrailways

ലോകത്തിലെ ഏറ്റവും വലിയ പൊതുസംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വേയുടെ നിരവധി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വന്നെങ്കിലും ഇന്നും നിയന്ത്രണം ഇന്ത്യന്‍ റെയില്‍വേ തന്നെ. എന്നാൽ റെയില്‍വേ ഉപയോക്താക്കള്‍ക്ക് പരാതി ഒഴിഞ്ഞെരു നേരമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ എസി, റിസര്‍വേഷന്‍ കോച്ചിലെ യാത്ര മുതല്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്കുള്ള ഭക്ഷണത്തിന്‍റെ നിലവാരത്തകര്‍ച്ചവരെ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാതികളായി ഉയരുന്നു.

Latest Stories

അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് ഒടുവിലിനെ അടിച്ചു, അദ്ദേഹം കറങ്ങി നിലത്തുവീണു, ഹൃദയം തകര്‍ന്നു പോയി..; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് വമ്പൻ ട്വിസ്റ്റ്; കെ എൽ രാഹുൽ, ശ്രേയസ് അയ്യർ അങ്ങനെ ഒട്ടേറെ താരങ്ങളുടെ അവസ്ഥ ഇങ്ങനെ

നല്ല ബോറായിട്ടുണ്ട് അഭിനയം എന്ന് പറയും, ഒരു തരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല, നസ്രിയയുമായി അടിയായിരുന്നു: ബേസില്‍ ജോസഫ്

'വീട്ടമ്മ വിളി, പെണ്‍ബുദ്ധി പിന്‍ബുദ്ധി പ്രയോഗങ്ങൾ, 'ഒളിച്ചോട്ട' വാർത്തകളിലെ സ്ത്രീ വിരുദ്ധത, ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍'; മാധ്യമ ഭാഷയിൽ മാറ്റം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍

'പർവതത്തിൻ്റെ സംരക്ഷകർ' മുതൽ 'പച്ചകുത്തിയ വൈദ്യന്മാർ' വരെ; ഇന്ത്യയിലെ അപൂർവ ഗോത്രങ്ങൾ

'സരിൻ തിളങ്ങുന്ന നക്ഷത്രം, പാർട്ടി വളർത്തും'; പാലക്കാട്ടേത് വഴിവിട്ടജയമാണെന്ന് എകെ ബാലന്‍

80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി