"ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ അദ്വാനിയും ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളും കുറച്ചു കാലം പശ്ചാത്തപിച്ചിരുന്നു": ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്നും എന്നാൽ മുസ്ലിം സമൂഹം വിധി അംഗീകരിക്കണമെന്നും ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. മുംബൈ ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിൻഹ.

“സുപ്രീം കോടതിയുടെ വിധി തെറ്റായ ഒന്നാണ്, അതിൽ നിറയെ പിഴവുകളാണ്, പക്ഷേ വിധി അംഗീകരിച്ച് മുന്നോട്ട് പോവണമെന്ന് ഞാൻ ഇപ്പോഴും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടും. നമുക്ക് മുന്നോട്ട് പോകാം. സുപ്രീം കോടതി വിധിക്ക് ശേഷം ഒരു വിധിയും ഇല്ല” ചരിത്രപരമായ വിധിയെ കുറിച്ചുള്ള തന്റെ വീക്ഷണം യശ്വന്ത് സിൻഹ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിന് മുമ്പ്, കുറച്ചു കാലം ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ എൽ കെ അദ്വാനിയും ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളും പശ്ചാത്തപിച്ചിരുന്നതായി സിൻഹ അവകാശപ്പെട്ടു.

1993-ൽ ബി.ജെ.പിയിൽ ചേരുമ്പോൾ അതൊരു വർഗീയ പാർട്ടിയാണെന്ന തിരിച്ചറിവോടെ തന്നെയാണ് ചേർന്നതെന്നും കോൺഗ്രസിന്റെ അഴിമതിയേക്കാൾ ഭേദമായിരിക്കും അതെന്നും കരുതിയിരുന്നതായി യശ്വന്ത് സിൻഹ പറഞ്ഞു.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികളിൽ ഒരു കക്ഷിയായ രാം ലല്ലയ്ക്ക് കൈമാറണമെന്ന് നവംബർ 9- ന് ബാബറി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പള്ളിക്ക് നൽകിയ അഞ്ച് ഏക്കർ ബദൽ ഭൂമി സ്വീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest Stories

INDIAN CRICKET: കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ അവനാണ്, ആ സൂപ്പര്‍താരത്തെ എന്തായാലും ഇന്ത്യ കളിപ്പിക്കണം, ഇംപാക്ടുളള താരമാണ് അവനെന്ന് അനില്‍ കുംബ്ലെ

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്, വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

കളമശ്ശേരി സ്ഫോടന കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

'വിജയ് ഷായുടെ പരാമര്‍ശം വിഷലിപ്തം, ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം'; കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ജോൺ ബ്രിട്ടാസ്

INDIAN CRICKET: ഇന്ത്യൻ ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങൾ, സൂപ്പർതാരത്തിന് സ്ഥാനനഷ്ടം; പകരം വൈറ്റ് ബോൾ ക്രിക്കറ്റിലെ പുലിക്കുട്ടി ടീമിലേക്ക്

'നഗ്നയാക്കപ്പെട്ട എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭയന്നു, കൊല്ലപ്പെടും എന്നാണ് കരുതിയത്, പക്ഷെ..'; മോഷണത്തിന് ഇരയാക്കിയ പ്രതിക്ക് മാപ്പ് നല്‍കി കിം കദാര്‍ഷിയന്‍

INDIAN CRICKET: അവനെകൊണ്ടൊന്നും പറ്റൂല സാറെ, ക്യാപ്റ്റനെങ്ങാനും ആക്കിയാല്‍ തീര്‍ന്ന്, നാശത്തിലേക്ക് ആയിരിക്കും പോക്ക്, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; അബദ്ധത്തിൽ അതിർത്തികടന്ന ജവാനെ മോചിപ്പിക്കുന്നത് 22-ാം ദിവസം

INDIAN CRICKET: സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് അവൻ, ടെസ്റ്റിൽ വെറും വേസ്റ്റ്; സൂപ്പർതാരത്തെ നായകനാക്കുന്നതിന് എതിരെ ക്രിസ് ശ്രീകാന്ത്

'അന്വേഷണത്തിൽ പൂർണ തൃപ്തി, പ്രതിയെ വേഗം പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു'; നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് അഡ്വ. ശ്യാമിലി