Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

അദ്വാനി പുലി തന്നെയെന്ന് മോദി, സംഭാവനകള്‍ ഇമ്മിണി വലുതെന്നും ‘തള്ള്’

, 3:43 pm

ബിജെപിയുടെ മുതിര്‍ന്ന നേതാവായ, ഇന്ന് 91ാം ജന്മദിനം ആഘോഷിക്കുന്ന എല്‍ കെ അദ്വാനിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി രാജ്യത്തിന്റെ വികസനത്തിനായി നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയാത്തതാണെന്ന് മോദി പറഞ്ഞു.

അദ്വാനി ജി ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മന്ത്രിയായിരിക്കെ അദ്ദേഹമെടുത്ത പല തീരുമാനങ്ങളും ഭാവിയില്‍ തീരുമാനമെടുക്കുന്നതിന് ഉപകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ കൊണ്ടു വന്നത് പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. നിസ്വാര്‍ത്ഥമായ അദ്ദേഹത്തിന്റെ സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പൂര്‍ണമായും അദ്വാനിയെ മാറ്റി നിര്‍ത്തുകയായിരുന്നു ബിജെപി. അദ്വാനി ക്യാമ്പിലുണ്ടായിരുന്ന മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്ഹ, സുഷമ സ്വരാജ് എന്നിവരെയെല്ലാം തീണ്ടാപാടകലെ നിര്‍ത്തിയിരിക്കുകയായിരുന്നു മോദി. അദ്വാനി തെളിച്ച തേരിന്റെ ബലത്തില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി പിന്നീട് വൃദ്ധ നേതൃത്വത്തെ വെട്ടി നിരത്തുകയായിരുന്നു. ഇവര്‍ക്കായി മാര്‍ഗനിര്‍ദ്ദേശക മണ്ഡല്‍ എന്ന സാങ്കല്പിക പദവിയുമുണ്ടാക്കി. അതിന് ശേഷം പൂര്‍ണമായും വനവാസത്തിലാണ് അദ്വാനി.

Advertisement