ലോക്ക് ഡൗൺ ഇളവ്; മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം

കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ലോക്ക് ഡൗണില്‍ വരുത്തിയ ഇളവ് മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം. മദ്യവില്‍പ്പനയ്ക്കു നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രാലയം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏതെല്ലാം കടകള്‍ തുറക്കാം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം വന്നതോടെ രാവിലെ മന്ത്രാലയം വിശദീകരണവുമായി രംഗത്തു വരികയായിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നത് ഒഴികയുള്ള എല്ലാ കടകളും തുറക്കാമെന്ന് വിശദീകരണത്തില്‍ പറയുന്നു. നഗര പ്രദേശങ്ങളില്‍ ഒറ്റയായി പ്രവര്‍ത്തിക്കുന്ന കടകളും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകളും തുറക്കാം. ചന്തകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയിലെ കടകള്‍ക്ക് അനുമതിയില്ല.

ഇ കൊമേഴ്‌സ് കമ്പനികള്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന വില്‍പ്പനയ്ക്ക് അവശ്യ വസ്തുക്കള്‍ക്കു മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ രോഗവ്യാപന സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ