പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം; ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി.

ബാസിര്‍ഹട്ടില്‍ 189ാം നമ്പര്‍ പോല്‍ങ് സ്റ്റേഷന് മുന്നില്‍, തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. നൂറുപേരെ വോട്ട് ചെയ്യാന്‍ അനുദവിച്ചില്ല എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബാസിര്‍ഹട്ടില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ജാദവ്പൂരില്‍ ബിജപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.