സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മറ്റ് പിന്നോക്ക സമുദായങ്ങളുടെ (ഒ.ബി.സി) പട്ടിക തയ്യാറാക്കാനുള്ള അവകാശം പുന:സ്ഥാപിക്കുന്ന ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോൾ ആരും എതിര്‍ത്തില്ല. ഒ.ബി.സി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങൾക്ക് തിരിച്ചുകിട്ടുകയാണ്.
ഇന്നലെ ലോക്സഭ ബില്ല് പാസാക്കിയിരുന്നു. ഭരണഘടനാ ഭേദഗതി ബിൽ 385 വോട്ടിനാണ് ലോക്സഭയിൽ പാസായത്. ആരും എതിർത്തിരുന്നില്ല. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.