'എക്സിറ്റ് പോൾ ഫലങ്ങളിൽ താമര വിരിഞ്ഞു'; മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ, 300ൽ അധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിലെത്തുമെന്ന് പ്രവചനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എൻഡിഎ അധികാരത്തിലേറും.

എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്.

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. അതേസമയം കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം.

ലോക്‌സഭാ സീറ്റുകളുമായി ബിജെപി തമിഴ്‌നാട്ടിൽ ലോക്‌സഭയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. ഇന്ത്യാ മുന്നണിക്ക് തമിഴ്‌നാട്ടിൽ സീറ്റ് വരെയും എൻഡിഎയ്ക്ക് മുതൽ സീറ്റ് വരെയും ലഭിക്കും. യ്ക്ക് സീറ്റ് ലഭിക്കും. മറ്റുളളവർക്ക് ഒരു സീറ്റും ലഭിക്കില്ലെന്നുമാണ് പ്രവചനം.

ഝാർഖണ്ഡിൽ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൻ.ഡി.എയ്ക്ക് 8-10 സീറ്റുകൾ വരെ നേടാനാകും. അതേസമയം, ഇന്ത്യാ സഖ്യത്തിന് നാല് മുതൽ ആറ് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം, ഛത്തീസ്‌ഗഢിലെ പതിനൊന്ന് സീറ്റുകളിൽ മുഴുവൻ സീറ്റുകളും എൻഡിഎ തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും ബിജെപി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌ പോൾ ഫലം.

റിപ്പബ്ലിക് ടിവി- പിഎംഎആർക്യു

എൻഡിഎ – 359
ഇന്ത്യ സഖ്യം -154
മറ്റുള്ളവർ – 30

എബിപി-സി വോട്ടർ

എൻഡിഎ – 149-179
ഇന്ത്യ സഖ്യം – 94-115
മറ്റുള്ളവർ – 1-7

ഇന്ത്യ ന്യൂസ് – ഡി ഡൈനാമിക്

എൻഡിഎ – 371
ഇന്ത്യ സഖ്യം – 125
മറ്റുള്ളവർ – 47

ജൻ കി ബാത്

എൻഡിഎ – 362-392
ഇന്ത്യ സഖ്യം – 141-161
മറ്റുള്ളവർ – 10-20

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!