'പ്രവർത്തനങ്ങൾ ഇല്ലാതെ നോക്കുകുത്തിയാകുന്നു'; വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ

പ്രവർത്തനങ്ങൾ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാട്ടി ആന്ധ്രയിലെ വഖഫ് ബോർഡ് പിരിച്ചു വിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും വഖഫ് ബോർഡിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള താൽപര്യം മുൻനിർത്തിയും ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചതിനും ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി കാതി ഹർഷവർധൻ പറഞ്ഞു.

നിലവിൽ വിവാദ നിയമനങ്ങളിൽ തീരുമാനമാകുന്നത് വരെ വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പിരിച്ച് വിടൽ. ഹൈക്കോടതി ഉത്തരവ് പ്രകാരം ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരുന്നു. നിലവിൽ എസ് കെ ഖ്വാജ എന്നയാളുടെ നിയമനവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങൾക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ആന്ധ്ര ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവാദ നിയമനങ്ങൾ ചന്ദ്രബാബു നായിഡു സർക്കാർ റദ്ദാക്കിയത്. വഖഫ് ബോർഡ് രൂപീകരിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ശനിയാഴ്ച (നവംബർ 30) പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നത്. ഇവരിൽ മൂന്ന് പേർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ, 2023 നവംബർ 1 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സംസ്ഥാന വഖഫ് ബോർഡിന്‍റെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍