മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണവും ലഡ്കി ബഹിന്‍ പദ്ധതിയും; തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം സ്ഥാപിച്ചു; ആഞ്ഞടിച്ച് ശരദ് പവാര്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍. ലഡ്കി ബഹിന്‍ പദ്ധതിയും ജയത്തിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രീതിയിലല്ലെന്നും എന്നാല്‍ പാര്‍ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത്പവാര്‍ നേതൃത്വത്തിലുള്ള എന്‍സിപിക്ക് വോട്ടുകൂടാന്‍ ലഡ്കി ബഹിന്‍ പദ്ധതിയും മതധ്രുവീകരണവും കാരണമായി. സ്ത്രീകളുടെ വന്‍തോതിലുള്ള പങ്കാളിത്തം മഹാരാഷ്ട്രയിലെ മഹായുതിക്ക് വോട്ടു നേടിക്കൊടുത്തു. തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ബിജെപി മുന്നണിയായ മഹായുതിയെന്നും അദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വന്‍ വിജയം നേടിയതോടെ രാജ്യത്ത് പിറന്നത് പുതു ചരിത്രമാണ്. മഹാവികാസ് അഘാഡി സഖ്യം പ്രതിപക്ഷ നേതൃസ്ഥാനം പോലും നിലനിര്‍ത്താനാവാതെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ ഇല്ലെന്ന ചരിത്രം കൂടിയാണ് മഹാരാഷ്ട്ര കുറിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ പ്രതിക്ഷ നേതാക്കള്‍ ഇല്ല. ഇവിടെയെല്ലാം 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുക

മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ് ബിജെപി മിന്നും വിജയം നേടിയത്. ഇതോടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുന്നത്.

288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ സാധിക്കുക. എന്നാല്‍, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. എന്‍സിപി (ശരദ് പവാര്‍ വിഭാഗം 10 സീറ്റുകളില്‍ ഒതുങ്ങി.

അഞ്ചില്‍ നാലു ഭൂരിപക്ഷം നേടിയാണ് മഹായുതി അധികാരം നിലനിര്‍ത്തിയത്. 288 അംഗ നിയമസഭയില്‍ 236 സീറ്റാണ് മഹായുതി നേടിയത്. ഇതില്‍ 133 സീറ്റും ബിജെപിയുടേതാണ്. സഖ്യകക്ഷികളായ ശിവസേന (ഷിന്‍ഡെ) 57ഉം എന്‍സിപി (അജിത് പവാര്‍) 41 ഉം സീറ്റും നേടി. ഏതാനും ചെറുകക്ഷികളും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുന്നു.

Latest Stories

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ

'ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി'; പ്രതികൾ പിടിയിൽ

വിവാദങ്ങൾക്ക് വിട; 'ബേബി ഗേൾ' ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നിവിൻ

മോദിയെ വിമര്‍ശിക്കാന്‍ പറ്റില്ല, വിക്രം മിസ്രിക്ക് നേര്‍ക്ക് വെടിനിര്‍ത്തലില്‍ ആക്രോശവുമായി സംഘപരിവാര്‍; ഹിമാന്‍ഷിക്ക് ശേഷം തീവ്രവലതുപക്ഷത്തിന്റെ അടുത്ത ടാര്‍ഗറ്റ്

IPL 2025: പ്ലേഓഫിന് ഒരുങ്ങുന്ന ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം ഇനി കളിക്കില്ല, അവനില്ലാതെ എങ്ങനെ കപ്പടിക്കും, പരിക്കേറ്റതോടെ ഇനിയുളള മത്സരങ്ങള്‍ നഷ്ടമാവും

അടച്ചുപൂട്ടലിന്റെ വക്കില്‍ മംഗളം ദിനപത്രം; ഏറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ഏഷ്യാനെറ്റ് ന്യൂസിന് കീഴില്‍ കേരളത്തില്‍ പുതിയ മീഡിയ ഹൗസ്; പണമെറിയാന്‍ ബിജെപി അധ്യക്ഷന്‍