'സ്നേഹവും ബഹുമാനവും താഴ്മയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അന്യമായി'; ബിജെപിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് രാഹുൽ യുഎസിൽ സന്ദർശനം നടത്തുന്നത്.

ഓണം, ഗണേഷ് ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ഇന്ത്യ ഒരു ആശയം ആണെന്ന് വിശ്വസിക്കുന്ന ആർഎസ്എസിനെ വിമർശിച്ച രാഹുൽ, ഇന്ത്യ ആശയങ്ങളുടെ ബഹുത്വമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി. എന്നാൽ ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ടെക്‌സസിലെ ദല്ലായിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ‘ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്.

ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’; രാഹുല്‍ പറഞ്ഞു. ‘ബിജെപി ഞങ്ങളുടെ പാരമ്പര്യത്തെയും ഭാഷയെയും ചരിത്രത്തെയും അക്രമിക്കുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. ഏറ്റവും പ്രധാനമായി നമ്മുടെ ഭരണഘടനയെ അക്രമിക്കുന്നവര്‍ നമ്മുടെ മത പാരമ്പര്യത്തെയും അക്രമിക്കുന്നതായി അവര്‍ മനസിലാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ചരിത്രം, പാരമ്പര്യം, മതം, ഭാഷ, ജാതി എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കണമെന്നും സ്വപ്‌നം കാണാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു’- രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പറയുന്ന ഓരോ വാക്കുകളും ഭരണഘടയിലൂന്നിയുള്ളതാണെന്നും രാഹുൽപറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയ്ക്ക് ഊന്നല്‍ നല്‍കിയെന്നും ഈ ആശയം ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം