ദാരിദ്ര്യരേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെത്തിയപ്പോള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗെഹ്‌ലോട്ട് ഇക്കാര്യം പറഞ്ഞത്.
പാവപ്പെട്ടവര്‍ക്ക് 500 രൂപക്ക് പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ നല്‍കും. അടുത്ത മാസം അവതരിപ്പിക്കാന്‍ പോകുന്ന ബഡ്ജറ്റിനായി തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കി. ഇപ്പോള്‍ ആ സിലിണ്ടറുകള്‍ കാലിയാണ്. കാരണം പാചകവാതകത്തിന്റെ വില 400 രൂപയില്‍ 1040 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു.
ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്ന് മാത്രമാണിത്. പാവപ്പെട്ടവര്‍ക്കും ബിപിഎല്ലുകാര്‍ക്കും വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കാന്‍ കിച്ചണ്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും- ഗെലോട്ട് പറഞ്ഞു.